Monday, November 24, 2008

മൈക്കില്‍ മൂറും ശ്രീമതി ടീച്ചറും


പ്രസിദ്ധ ആക്ടിവിസ്റ്റും സംവിധായകനും ആയ മൈക്കിള്‍ മൂറിന്റെ, അമേരിക്കന്‍ ഹെല്‍ത്ത്‌ കെയര്‍ സംവിധാനത്തെ വിമര്‍ശിക്കുന്ന 'സീക്കോ'എന്ന ഡൊക്യുമെന്ടരിയില്‍് അദ്ദേഹം ഒരു കൂട്ടം രോഗ ബാധിതരായ അമേരിക്കന്‍ പൌരന്മാരെയും കൊണ്ടു ക്യൂബയില്‍ ചികിത്സ തേടി പോകുന്നുണ്ട്, ഇവരില്‍ പലരും സെപ്റ്റംബര്‍ 11 രക്ഷ ദൌത്യവുമായി ബന്ധപ്പെട്ടു രോഗബാധിതരാണ്, തങ്ങളുടെ വരുമാനത്തിന്റെ ഭീമമായ പങ്കും ചികില്‍സക്ക് ചിലവഴിക്കുന്ന സാധാരണക്കാര്‍ . താന്‍ 120 ഡോളര്‍ കൊടുത്തു ആഴ്ചതോറും വാങ്ങുന്ന ഒരു മരുന്നിനു വെറും 80 മൈല്‍ അകലെയുള്ള ക്യൂബയില്‍ 5 സെന്റ് മാത്രമെ വില ഉള്ളു എന്നറിയുമ്പോള്‍ ഒരു സ്ത്രീ പൊട്ടികരയുന്ന ഒരു രംഗം ഉണ്ട്. വികസിത രാജ്യങ്ങളില്‍ സര്‍ക്കാര്‍ സഹായമില്ലാത്ത ആരോഗ്യമേഖല അമേരിക്കയില്‍ മാത്രമെ ഉള്ളു. മെഡിക്കല്‍ കമ്പനികളും രാഷ്ട്രീയക്കാരും തമ്മിലുള്ള ബന്ധം അദ്ദേഹം തുറന്നു കാണിക്കുന്നുണ്ട്. ഇതെല്ലാം ഇപ്പോള്‍ ഒര്‍ക്കാന്‍ കാരണം കേരള സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തെ കുറിച്ചു വായിച്ചപ്പോള്‍ ആണ്.

മുന്പ് എന്റെ അകന്ന ബന്ധുവായ ഒരു സ്ത്രീ ഗുരുതരമായ രോഗം ബാധിച്ചു ചെന്നൈ അപ്പോളോ ഹോസ്പിറ്റലില്‍ ചികില്‍സക്കായി പോയത് ഞാന്‍ ഓര്‍ക്കുന്നു. ചികിത്സ കഴിഞ്ഞപ്പോള്‍ മൊത്തം ബില്‍ 6 ലക്ഷം രൂപ ആയി എന്ന് കേട്ടപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടി . പണക്കാരായ അവര്‍ക്ക് ആ തുക പ്രാപ്യമായിരുന്നു. പക്ഷെ ലോവര്‍ മിഡില്‍ ക്ലാസുകാരായ എന്റെ കുടുംബത്തില്‍ ആര്ക്കെന്ഗിലുമായിരുന്നു ഈ അസുഖം വന്നിരുന്നതെന്കില് എന്തുചെയ്യുമായിരുന്നു എന്നോര്‍ത്ത് ഞാന്‍ ഭയപ്പെട്ടിരുന്നു. ചികിത്സ സഹായം തേടിക്കൊണ്ടുള്ള പത്ര പരസ്യങ്ങള്‍ കാണുമ്പോഴൊക്കെ ഞാന്‍ ഇതോര്‍ക്കാറുണ്ട്. ഇതെല്ലാം കൊണ്ടായിരിക്കാം ആദ്യ ജോലികിട്ടിയപ്പോള്‍ ചെറിയ തുകക്കയിരുന്നെന്കിലും മാതാപിതാക്കള്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷുറന്‍സ് കാര്‍ഡ് കിട്ടിയപ്പോള്‍ എനിക്ക് ജോലി കിട്ടിയതിനേക്കാള്‍ സന്തോഷമായിരുന്നു. വികസിത രാജ്യങ്ങളോട് കിട പിടിക്കുന്ന ആരോഗ്യമേഖല , കുറഞ്ഞ ശിശു മരണ നിരക്ക് എന്നൊക്കെ നാം വീമ്പടിക്കുമെങ്കിലും നമ്മുടെ ആരോഗ്യമേഖലയുടെ സ്ഥിതി dengue പനി നാടോട്ടും വന്നപ്പോള്‍ മനസ്സിലായതാണ്. ലോകത്തുള്ള ഒരുമാതിരി വെല്‍ ഫെയര്‍ രാജ്യങ്ങളിലെല്ലാം ആരോഗ്യ രക്ഷ എല്ലാ പൌരന്മാര്‍ക്കും സൌജന്യമാനെന്കിലും ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് രാജ്യമായ നമുക്ക് അത് സ്വാതന്ത്ര്യത്തിനു ശേഷം അര നൂറ്റാണ്ട് കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല . മൂന്നര കോടി വരുന്ന ജനത്തിന് ഏതാനും ആയിരങ്ങള്‍ മാത്രം വരുന്ന കിടക്കകള്‍ ഉള്ള സര്‍ക്കാര്‍ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും മാത്രമെ കേരളത്തില്‍ ഉള്ളു. ഈ ആഗോള വല്‍ക്കരണത്തിന്റെ കാലത്തു ഇനി ആരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുമെന്ന്‌ കരുതാന്‍ വയ്യ. സ്വകാര്യമേഖലയിലെ ബ്ലേഡ് ആശുപത്രികളെ സമീപിക്കാന്‍ ശേഷിയില്ലാത്ത നമ്മളെ പോലെയുള്ള ബഹു ഭൂരിപക്ഷം വരുന്ന സാധാരണകാരെ സഹായിക്കുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് സുരക്ഷ പദ്ധതിയെങ്ങിലും തുടങ്ങാന്‍ നമ്മുടെ സര്‍ക്കാര്‍ ബാധ്യസ്തമല്ലേ ? കഴിഞ്ഞ കൊണ്ഗ്രെസ്സ് സര്‍കാരിന്റെ കാലത്തു ഐ സി ഐ സി ഐ ഇന്‍ഷുറന്‍സ് കമ്പനി യുമായി സഹകരിച്ചു എല്ലാ ജനങ്ങളെയും ഉള്‍പെടുത്തി ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിക്ക് രൂപം കൊടുത്തിരുന്നു. ഐ സി ഐ സി ഐ ഒരു സ്വകാര്യ മേഖലയിലെ കമ്പനി ആയതിനാല്‍ ഇടതു പക്ഷം സ്വാഭാവികമായും അതെര്‍ത്തു, അതി വേഗം ബഹുദൂരം പോയിക്കൊണ്ടിരുന്ന മന്ത്രി സഭക്ക് അത് നടപ്പിലാക്കാന്‍ സൌകര്യപെട്ടതുമില്ല. ഇപ്പോള്‍ അതെ പദ്ധതി തന്നെ ഇടതു മുന്നണി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോവുകയാണത്രേ. ഐ സി ഐ സി ക്ക് പകരം പൊതുമേഖലയിലെ ഇന്‍ഷുറന്‍സ് കമ്പനി ആണെന്ന് മാത്രം . പക്ഷെ പദ്ധതിയില്‍ കാതലായ മാറ്റമുണ്ട്. ദാരിദ്യ മേഖലക്ക്‌ താഴയുള്ളവര്‍ക്ക് മാത്രമെ ഇതില്‍ കവര്‍ ചെയ്യപെടുകയുള്ളു, അതും 3o.ooo രൂപയ്ക്കു മാത്രം , നലത് . ഒന്നും ഇല്ലാതതിനെക്കാള്‍ നല്ലതല്ലേ , പക്ഷെ ബാക്കി വരുന്ന ജനഭൂരിപക്ഷത്തെ സ്വകാര്യ ബ്ലേഡ് ആശുപത്രി മുതലാളി മാര്‍ക്കായി വിട്ടു കൊടുക്കുകയല്ലേ സര്‍ക്കാര്‍ ചെയ്തത്. ഈ ആവശ്യത്തിനായി ഒരു നികുതി ഈടാക്കിയാല്‍ പോലും എല്ലാവരും സസന്തോഷം തരും എന്നുള്ളത് ഉറപ്പാണ്‌. ഒരസുഖം വന്നാല്‍ ആശുപത്രി ബില്ലിനെക്കുറിച്ച് ഓര്‍ത്ത് ടെന്‍ഷന്‍ അടിക്കാതെ അസുഖത്തെ കുറിച്ചു മാത്രം ശ്രദ്ധിക്കാന്‍ കഴിഞ്ഞാല്‍ അതൊരു ഭാഗ്യമല്ലേ . ജീവിതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ ഓടിനടക്കുന്ന നമുക്ക് ഒരു അസുഖം വന്നാല്‍ അല്ലെങ്കില്‍ നമ്മുടെ കുടുംബത്തില്‍ ഒരാള്‍ക്ക്‌ അല്പം ഗുരുതരമായ ഒരസുഖം വന്നാല്‍ നമ്മുടെ ജീവിതം തന്നെ മാറുന്ന ഒരു സാഹചര്യമാനിപ്പോഴുല്ലത് ( ആര്‍ക്കും അങ്ങനെ വരാതിരിക്കാന്‍ ദൈവം തുണക്കട്ടെ ). ഈ കാര്യതിലെങ്കിലും നമ്മെ മാറി മാറി ഭരിക്കുന്ന സര്‍ക്കാരുകള്‍ എന്തെങ്കിലും ചെയ്തേ മതിയാകു. ഈ പദ്ധതിയുടെ ലാഭം സ്വകാര്യ മേഖലയിലോ പൊതു മേഖലയിലോ ആര്‍ക്കുവേണമെങ്കിലും ആയിക്കോട്ടെ . നമുക്ക് മനസമാധാനത്തോടെ ജീവിക്കാനുള്ള ഒരവസരം ഉണ്ടായാല്‍ മതി. നമുക്കാര്‍ക്കും ശ്രീമതി ടീച്ചറുടെ മരുമകളെ പോലെ മന്ത്രിയുടെ പ്രൈവറ്റ് സ്ടാഫ്ഫില്‍ ജോലിയോ , അല്ലെങ്ങില്‍ നാട്ടിലെ മറ്റു റിയല്‍ എസ്റ്റേറ്റ്‌ ഭൂമാഫിയകളെ പോലെ പെട്ടി നിറച്ചു പണമോ ഇല്ല. ഈ കക്ഷികളുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചു കൊടുത്തതിനു ശേഷമെന്കിലും സര്‍ക്കാര്‍ നമ്മുടെ കാര്യം പരിഗണിക്കുമെന്ന് കരുതാം.

2 comments:

ജിവി/JiVi said...

നല്ല പോസ്റ്റ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഒരു ചര്‍ച്ചയും നടക്കുന്നില്ലല്ലോ!!

എന്തിന്, ഈ ഞാനും ഈ കാര്യങ്ങളെക്കുറിച്ച് അറിഞ്ഞത് ഈ പോസ്റ്റ് വായിച്ചപ്പോഴാണ്. വിവാദവാര്‍ത്തകളുടെ മലവെള്ളപ്പാച്ചിലില്‍ നമ്മുടെയൊക്കെ ജീവിതത്തെ തൊട്ടുനില്‍ക്കുന്ന കാര്യങ്ങള്‍ നമ്മള്‍ ശ്രദ്ധിക്കാതെപോകുന്നു. ഇത് കൂടുതലാളുകള്‍ ശ്രദ്ധിക്കേണ്ടതുണ്ട് സുഹൃത്തെ, വീണ്ടും പോസ്റ്റ് ചെയ്യൂ.

Althu said...

സത്യം ജിവി , വിവാദങ്ങളുടെയും braking news കളുടെയും ഇടയില്‍ നാം തളച്ചിടപെടുകയാണ്.. നമ്മെ ബാധിക്കുന്ന വിഷയമേത് എന്ന് തിരിച്ചറിയാനുള്ള ഒരു അവകാശം പോലും നമുക്ക് മാധ്യമങ്ങള്‍ വെച്ചു തരുന്നില്ല. - കമന്റിനു നന്ദി .