Saturday, November 8, 2008

മുകുന്ദന്റെ വിലാപം

വി.എസ് ഈ കാലഘട്ടത്തിന്റെ നേതാവല്ലെന്നും , പിണറായി സര്‍ ആണ് അതിന് യോഗ്യനെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് എം . മുകുന്ദന്‍ വിളംബരം ചെയ്തിരിക്കുന്നു. ദിനോസറുകളുടെ കാലത്തിലുടെ തന്നില്‍ നിന്നു ഇനി ഏത് പ്രതീക്ഷിക്കാം എന്ന് അദ്ദേഹം സൂചന നല്‍കിയിരുന്നു,
വി.എസോ അതോ പിണറായിയോ ആരാണ് നല്ല നേതാവെന്ന വിഷയം നമുക്ക് വിടാം , സംസ്ഥാന ഗവെര്‍മെന്റിന്റെ കീഴിലുള്ള ഒരു സമിതി പ്രസിഡന്റ് ആയിരിക്കെ ഇങ്ങനെ ഒരു പ്രത്യക്ഷ വിധേയത്വം , അത് എന്തിന്റെ പേരിലായാലും പ്രകടിപ്പിക്കാന്‍ പാടുണ്ടോ . ഒരു വിധ ഔദ്യോഗിക പദവികളും ഇല്ലാതെ ആയിരുന്നു അദ്ദേഹം പരഞിരുന്നതെന്ഗില് കേള്‍ക്കാന്‍ ഒരു സുഖമുണ്ടായിരുന്നു .

മയ്യഴിയില്‍ ഫ്രാന്‍സില്‍ നിന്നുള്ള കൊളോണിയല്‍ മസ്റെര്മാരോട് തുടങ്ങിയ ഒരു വിധേയത്വം ആണ്, കാര്യമാക്കാനില്ല , എഴുത്തില്‍ മുഴുവന്‍ അത് കാണാനുണ്ടായിരുന്നു . ഫ്രെഞ്ചുകാരുടെ സാംസ്കാരിക ഔന്നത്യവും കലാകാരന്മാരോടുള്ള ബഹുമാനവും പ്രഘോഷിച്ചു നടന്നു,പോണ്ടിച്ചേരി ബ്രിട്ടീഷ് ഇന്ത്യാ സാമ്രാജ്യതിനുള്ളിലെ ഒരു തുരുത്ത് മാത്രമായിരുന്നതിനാല്‍ ഫ്രെഞ്ചുകാര്‍ തനിസ്വഭാവം കാട്ടാന്‍ മുതിര്‍ന്നിരുന്നില്ല . മുകുന്ദന്‍ സാറിന് ഫ്രാന്‍സ് അല്ജ്യെര്സിലും മറ്റു ആഫ്രിക്കന്‍ കോളനികളിലും കാട്ടികൂട്ടിയ കൂട്ടക്കൊലകളെ പറ്റി പഠിക്കാന്‍ അധികം സമയം കിട്ടിയതുമില്ല. കേരള ഫ്രാന്‍സ് സാംസ്കാരിക അംബാസിഡര്‍ ആയി സ്വയം അവരോധിച്ചു , ഫ്രഞ്ച്‌ എംബസിയില്‍ ഉദ്യോഗം , ഫ്രഞ്ച്‌ സര്ക്കാരിന്റെ ബഹുമതികള്‍ , ജീവിതം പരമ സുഖം,

ഫ്രഞ്ച്‌ എംബസ്സിയില്‍ നിന്നു പെന്‍ഷന്‍ ആയി എന്ന് തോന്നുന്നു. എങ്കില്‍ ഇനി ശിഷ്ട കാലം നാട്ടില്‍ കഴിയാമെന്നു കരുതി , ഫ്രാന്കിന്റെ മൂല്യം രൂപയുടെതിനെക്കാള്‍ വളരെ അധികമായിരുന്നതിനാല്‍ ഇതു വരെ അതിനെ പറ്റി ആലോചിച്ചിരുന്നില്ല . പക്ഷെ നമുക്കൊക്കെ വെറുതെ ഇരിക്കാന്‍ പറ്റുമോ, ദാസ് കാപ്പിറ്റലും സാഹിത്യവും അവിയല്‍ പരുവത്തില്‍ അകതാക്കികൊണ്ടിരിക്കുന്ന പു.ക.സ കാരുടെയും സാഹിത്യകാരുടെയും നാടാണ്, ശരി നടുക്കണ്ടം തന്നെ തിന്നാം, സാംസ്കാരിക മന്ത്രിയുമായുള്ള സൌഹൃദവും തുണയായി, സാഹിത്യ അക്കാദമി പ്രസിഡന്റ് കസേര കയ്യില്‍ എത്തി. ക്ഷമിക്കണം, എല്ലാം ഉദരപൂരണം . ഇനി ഇപ്പോല്‍ പുതിയ മാസ്റ്റര്‍ മാരെ സേവിക്കാം, പത്മനാഭനെ പോലുള്ള ചില അസൂയക്കരുണ്ടാവും, കാര്യമാക്കാനില്ല .
വിധേയത്വ ദിനോസരുകളിലൂടെ നടത്തി, ഇപ്പോള്‍ കാര്യം തെളിച്ചു പറഞ്ഞു എന്നെ ഉള്ളു.

5 comments:

ബിനോയ്//HariNav said...

കിട്ടിയ എല്ലിന്കഷ്ണങ്ങള്‍ക്ക് നന്ദിപ്രകടനം. കിട്ടാനിടയുള്ള മംസത്തുണ്ടുകളോടുള്ള ആര്‍ത്തിയും..

Althu said...

പരമാര്‍ഥം ബിനോയ് .

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒരിക്കലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനാണ് എന്നവകാശപ്പെടാത്ത മുകുന്ദന്‍ പാര്‍ട്ടിയുടെ ഓരം ചേര്‍ന്ന് നേടിയത് പുരോഗമനവാദിയെന്ന ലേബലൂം, സ്ഥാനമാനങ്ങളും,അക്കാദമിയുമാണ്. പെന്‍ഷന്‍ പറ്റിയാലും ജീവിക്കേണ്ടേ? ഇനിയൊരു പ്രവാസം.. ഈശ്വരാ..!

കമ്മ്യൂണിസ്റ്റ് ആശയമെഴുതുന്നു എന്ന വ്യാജേന അതിനെ പരിഹസ്സിക്കാനാണ് മുകുന്ദന്‍ ശ്രമിച്ചിട്ടുള്ളത്. കേശവന്റെ വിലാപവും, അടുത്തിറങ്ങിയ പ്രവാസവും ശ്രദ്ധിച്ചാലത് മനസ്സിലാകും.പക്ഷെ അതെല്ലാം മാര്‍ക്കറ്റ് ചെയ്യാന്‍ ഇ. എം.എസ്സ്, പ്രവാസി എന്നൊക്കെ ലേബലടിച്ചാല്‍ സാധിക്കും എന്ന് ഡി.സി രവി മുതലാളിക്കറിയാം. മുകുന്ദന്റെ കൌശലപൂര്‍വ്വമായ എഴുത്തുകളെ നന്നായി മാര്‍ക്കറ്റ് ചെയ്ത ഡി.സി രവിമുതലാളിയുടെ “പച്ചക്കുതിര“ എന്ന ആളുകള്‍ ഇതുവരെയറിയാതിരുന്ന പ്രസിദ്ധീകരണത്തിന്റെ മാര്‍ക്കറ്റിംങ് കൂട്ടാന്‍ മുകുന്ദന്‍ എന്തെങ്കിലും ചെയ്യേണ്ടതല്ലേ? ഒരു പ്രത്യുപകാരമെന്ന നിലയില്‍?
അതു മാത്രമേ മുകുന്ദന്‍ ചെയ്തിട്ടുള്ളു. വി.എസ്സിനെതിരില്‍ വല്ലതും പറഞ്ഞാല്‍ വാങ്ങി വായിക്കാനാളുണ്ടാകുമെന്ന ബിസ്സിനസ്സ് തന്ത്രം മെനഞ്ഞ ഡി.സി.യും, മുകുന്ദനും മുഴുവന്‍ മലയാളികളെയും നോക്കി ചിരിക്കുന്നുണ്ടാകണം.

Althu said...

താനൊരു കമ്മ്യൂണിസ്റ്റ് സഹയാത്രികന്നനെന്നു അദ്ദേഹം ഒരിക്കലും ഭാവിച്ചിട്ടില്ല . അല്ലെങ്കിലും അതല്ലല്ലോ സാഹിത്യ അക്കാദമി കസേരയില്‍ ഇരിക്കാനുള്ള യോഗ്യത. രാമചന്ദ്രന്‍ പറയുന്ന പോലെ സിമ്പിള്‍ ബിസിനസ്സ് ലോജിക് മാത്രമാണോ ?ആണെന്ന് കാണാന്‍ പ്രയാസമുണ്ട്. ( രവി ഡി. സി യുടെ ബിസിനസ്സ് വൈഭവം കുറച്ചു കാണുന്നില്ല ) Establishment കളുടെ ഓരം ചേര്‍ന്ന് നില്‍ക്കാതെ എഴുതുമ്പോള്‍ അല്ലെ ഇവരെ ഒക്കെ നമ്മുടെ മഹാ സാഹിത്യകാരന്മാരായി പരിഗണിക്കാന്‍ പറ്റു . സാഹിത്യകാര്‍ ജനപക്ഷത്തു നില്‍ക്കുമ്പോള്‍ അല്ലെ അവര്‍ അവരാവുന്നത് ..

പക്ഷപാതി :: The Defendant said...

മുകുന്ദന്റെ വിലാപങ്ങളെ പുതിയ അധികാരകേന്ദ്രങ്ങളോട് ചേര്‍ന്ന് നില്‍ക്കാനുള്ള തന്ത്രമായി കണ്ടാല്‍ മതി.