Wednesday, December 3, 2008

വി എസും ഫോക്സ് ന്യൂസും

എന്തിലും ഒരു വിവാദത്തിനു സാധ്യത കണ്ടെത്തി യഥാര്‍ത്ഥ പ്രശ്നം ചര്ച്ചചെയ്യപെടാതെ പോവുന്ന സവിശേഷത നാം മുംബൈ ആക്രമണത്തിന്റെ കാര്യത്തിലും വിട്ടില്ല. ഭീകരരോട് ഏററുമുട്ടി മുട്ടി വീര മൃത്യു വരിച്ച മലയാളി ആയ മേജര്‍ സന്ദീപിന്റെ വീട്ടില്‍ കേരള സര്‍ക്കാര്‍ പ്രധിനിതികള്‍ സന്ദര്‍ശനം നടത്താതിരുന്നതും വിവാദമായി . കൂടാതെ മുഖ്യമന്ത്രി വി എസ് നടത്തിയ പരാമര്‍ശവും .

കേരള മുഖ്യമന്ത്രി ആര് തന്നെ ആയിരുന്നാലും അദ്ദേഹം കേരളത്തിലെ 3 കോടി ജനങ്ങളുടെ പ്രധിനിതിയാണ്. 3 കോടി ജനങ്ങള്‍ എന്ന് പറഞ്ഞാല്‍ പല രാജ്യങ്ങളിലെ ജനസന്ഖൃയേക്കാള്‍് കൂടുതലാണ്. അദ്ദേഹം മറ്റെല്ലാ തിരക്കുകളും മാറ്റി വച്ചു പെട്ടെന്ന് ബാംഗളൂരില്‍ പോകണം എന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമല്ല. കര്‍ണാടക മുഖ്യമന്ത്രിക്ക്‌ ബാംഗളൂരില്‍ നിന്നു അര മണിക്കൂര്‍ കാറില്‍ സഞ്ചരിച്ചാല്‍ മതി, എന്നിട്ടും വി എസ് വരാം എന്ന് അറിയിച്ചിരുന്നതാണ്. അദ്ദേഹം പൊളിറ്റിക്കല്‍ സെക്രറെരിയെ അയക്കുകയും ചെയ്തതാണ്. പിന്നെ ഈ അനാവശ്യമായ വിവാദം ആര് കുത്തിപൊക്കി. ആരുടെ ആവശ്യമായിരുന്നു ഇത്‌.

അനാവശ്യമായ ഈ വിവാദം വയോധികനായ അദ്ധേഹവും അവിവേകത്തോടെ നേരിട്ടതാണ് കുഴപ്പമായത് . സംഭവം അറിഞ്ഞ ഉടനെ തന്നെ താന്‍ പൊളിറ്റിക്കല്‍ സെക്രറെരിയെ അയക്കുകയും സംസ്ഥാന സര്ക്കാരിന്റെ അനുശോചനം അറിയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ സന്ദീപിന്റെ വീട്ടില്‍ വിളിച്ചു താനും ആഭ്യന്തര മന്ത്രിയും എത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. മരണം നടന്നു മൂന്നു ദിവസം കഴിന്നെത്തിയ മുഖ്യമന്ത്രിയോടും കൂട്ടരോടും സന്ദീപിന്റെ പിതാവ് രോഷാകുലനായി . ഇതു രാഷ്ട്രീയക്കാര്‍ക്ക് ചേര്‍ന്ന രീതിയില്‍ വി എസും , കോടിയേരിയും അക്ഷോഭ്യരായി നേരിടുകയും ചെയ്തു . പ്രശ്നം അവിടെ കഴിയേണ്ടതാണ്. hysterical ദേശീയത പ്രചരിപ്പിച്ചു കൊണ്ടിരുന്ന മാധ്യമങ്ങള്‍ക്ക് പക്ഷെ ഇതൊന്നും മതിയായില്ല. മനോരമ ന്യൂസും , പത്രവും 9/11 നു ശേഷമുള്ള ഫോക്സ് ചാനല്‍ പോലെയാണ് റിപ്പോര്ട്ട് ചെയ്യുന്നത്. അതുണ്ടാക്കുന്ന സാമുഹ്യ പ്രശ്നങ്ങളെ കുറിച്ചു ഒരു ഉത്ഘണ്ടയും ചാനല്‍ മുതലാളിമാര്‍ക്ക് ഇല്ല എന്ന് തോന്നുന്നു.

വിവേകത്തിന്റെ സ്വരം എവിടെയും കേള്‍ക്കാന്‍ ഉണ്ടായിരുന്നില്ല. രാജ്യത്തിലെ സുരക്ഷാ പിഴവിനെക്കാള്‍ വി എസിന്റെ പരാമര്‍ശം ആണ് വിവാദമായത് . അല്ലെങ്കില്‍ ആക്കിയത് . താരതമ്യേന രാക്ഷ്ട്രീയ അവബോധമുണ്ടായിരുന്ന കേരള ജനതെയെ പോലും, ഒരു developed consumer society യിലെ ജനങ്ങളെ പോലെ അല്ലെങ്ങില്‍ അതിനെക്കാള്‍ എളുപ്പതോടെ ഭരണകൂടങ്ങള്‍ക്കും , corporate മാധ്യമങ്ങള്‍ക്കും സ്വാധീനിക്കാന്‍ കഴിയും എന്നുള്ളത് ഒരു ഭീതിയോടെ മാത്രമെ ഉള്‍കൊള്ളാന്‍ കഴിയുന്നുള്ളൂ.

4 comments:

chithrakaran ചിത്രകാരന്‍ said...

നാലാംകിട സിനിമാ വാരികകളും,പൈങ്കിളി കഥകളും മാത്രം മനസ്സിലാകുന്ന നമ്മുടെ ജനത്തിന് എപ്പോഴും ഗോസിപ്പുകളുടെ ആഘോഷമാണ് ജീവിതം.
അതിവിടേയും ആവര്‍ത്തിച്ചു എന്നതിലുപരി
ഒരു മന്ദബുദ്ധി,വേശ്യാപാരംബര്യമുള്ള രാജ്യത്തിന്റെ
മുഖമുദ്ര നമുക്ക് പ്രകടിപ്പിക്കാനായില്ലേ?
അതുപോരേ? :)

ശത്രുവിന് ബിരിയാണികൊടുത്തോ,
കാലുതടവിക്കൊടുത്തോ,
രഖികെട്ടിക്കൊടുത്തോ,
കിടന്നുകൊടുത്തോ,
മിത്രതയില്‍ ലയിപ്പിച്ചെടുക്കാന്‍ വെംബുന്ന
പെണ്‍ ഭരണം നടക്കുന്ന
ഒരു രാജ ഭരണത്തിന്റെ
ജനാധിപത്യ മുഖം മൂടിയാണ്
നമുക്കുള്ളത് സുഹൃത്തേ.

Soha Shameel said...

'കടന്നു പോടോ, ഒരു പട്ടിയെയും എനിക്കു കാണേണ്ട' എന്ന് വന്ദ്യവയോധികനായ ആ അച്ഛന്‍ രോഷാകുലനായി പറഞ്ഞ സാഹചര്യത്തിലാണു 'സന്ദീപിന്റെ വീടല്ലെങ്കില്‍ ഒരു പട്ടിയും അവിടെ വരുമായിരുന്നില്ല' എന്ന് വി.എസ്. പറഞ്ഞത് എന്നത് മൂടി വെക്കപ്പെട്ടതെന്തേ?

സഹൃദയന്‍ ... said...

That is the power of media.They can distract the people from the real issue and can bring attention to what they are interested. Few of the media, in Kerala have hidden propaganda.

Just compare the titles of these 2 stories.
http://www.deepika.com/Archives/CAT3_sub.asp?ccode=CAT3&hcode=62510

http://www.deepika.com/Archives/CAT2_sub.asp?ccode=CAT2&hcode=62483

(Keralites themself believe; they are genius.But Times Now/Manorama prove; they are stupids.)

Althu said...

ചിത്രകാരന്‍ പറഞ്ഞത് പോലെ ഗോസ്സിപ്പുകളില്‍ രമിക്കാത്ത യാധര്‍ധ്യ ബോധമുള്ള തലമുറ ഇവിടെ ഉണ്ടായിരുന്നല്ലോ .. അതോ അതും ഒരു മിഥ്യ ആയിരുന്നോ. നമ്മളും തുടക്കത്തിലെ ഒരു failed state ആയിരുന്നോ..?

ആല്‍ബെര്‍ട്ട് , സന്ദീപിന്റെ പിതാവിന്റെ പരാമര്‍ശം വളരെ കുറച്ചു പേരെ റിപ്പോര്ട്ട് ചെയ്തു കണ്ടുള്ളൂ.. നമ്മള്‍ അറിയേണ്ടതെത് , എന്ന് തീരുമാനിക്കുന്നത് ഇപ്പോള്‍ ഇവരല്ലേ. രണ്ടു വാര്‍ത്തകളും ഒന്നിച്ചു വായിക്കാന്‍ ഇടകിട്ടിയിരുന്നെതെന്കില്‍ ഈ വിവാദത്തിനു തന്നെ പ്രസക്തി ഉണ്ടാകുമായിരുന്നില്ല.
സഹൃദയന്‍,

ലിന്കുകള്‍ക്ക് നന്ദി . ഫാരിസുമാരുടെയും അച്ചന്മാരുടെയും ലക്ഷ്യങ്ങളിലും താല്പര്യങ്ങളിലും വലിയ വ്യത്യാസമില്ലതതുകൊണ്ട് ഉള്ളടക്കം ഇതുതന്നെ പ്രതീക്ഷിച്ചാല്‍ മതിയാകും. താന്ഗല് അവസാനം പറഞ്ഞ കമന്റ് വളരെ ശരി .